
ലണ്ടന്‍/സോള്‍:ഓണ്‍ലൈന്‍ കളിയിലെ കുട്ടിയെ 'വളര്‍ത്താനുള്ള' തത്രപ്പാടിനിടെ ദമ്പതിമാര്‍ സ്വന്തം കുഞ്ഞിനെ പാടെ മറന്നു. കൊടുംപട്ടിണിയിലായ കുഞ്ഞ് ദാരുണമായി മരിച്ചു. സംഭവത്തെത്തുടര്‍ന്ന് ദമ്പതിമാര്‍ അറസ്റ്റിലായി. ദക്ഷിണ കൊറിയന്‍ ദമ്പതിമാരായ കിംയൂ-ചുല്‍ (41), ചോയി മി-സുന്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരുടെ മൂന്നു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് പട്ടിണി കിടന്ന് മരിച്ചത്.
ഓണ്‍ലൈന്‍ അടിമകളായ ദമ്പതിമാര്‍ ദിവസം 12 മണിക്കൂറോളം ഇന്റര്‍നെറ്റ് കഫേകളിലാണ് ചെലവഴിച്ചിരുന്നത്. സ്വന്തം കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കിയായിരുന്നു കറക്കം മുഴുവനും. പ്രിയുസ് ഓണ്‍ലൈന്‍ എന്ന കളിയിലെ അനിമ എന്ന കുട്ടിയെ വളര്‍ത്തുന്ന തിരക്കിലായിരുന്നു ദമ്പതിമാര്‍. കളികഴിഞ്ഞെത്തിയാല്‍ സ്വന്തം കുഞ്ഞിന് പഴകിയ പാല്‍പ്പൊടിയോ മറ്റോ കലക്കിക്കൊടുക്കുകയായിരുന്നു പതിവെന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ മിക്കപ്പോഴും തല്ലാറുണ്ടായിരുന്നു. പോഷകാഹാരക്കുറവും നിര്‍ജലീകരണവുമാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണം.
ജോലി പോയ തങ്ങള്‍ക്ക് സാധാരണ ജീവിതം നയിക്കുന്നതിലുള്ള താത്പര്യം നഷ്ടപ്പെട്ടതിനാലാണ് ഇന്റര്‍നെറ്റ് കഫേകളില്‍ സമയം കളയുന്നതെന്ന് ഇവര്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

കേരളത്തില്‍ നിങ്ങള്‍ക്ക് ഒരു സ്ഥലം എവിടെ ആണെന്ന് കണ്ടുപിടിക്കാം, അവിടെ എത്താനുള്ള വഴി , ദൂരം അറിയണമെങ്കില്‍ താഴെ പറയുന്ന വിവരങ്ങള്‍ അറിയാമെങ്കില്‍ ഞങ്ങള്‍ക്ക് പോസ്റ്റ് ചെയ്യുക. ശരിയായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
- ജില്ല
- താലുക്ക്
- സ്ഥലം
- നിങ്ങളുടെ ഇ മെയില്‍ വിലാസം
- നിങ്ങള്ക്ക് ശരിയായ വിവരങ്ങള്‍ ഇ മെയിലില്‍ ലഭിക്കുന്നതാണ്

പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി. പണപ്പെരുപ്പം രൂക്ശമാക്കാത്ത തരത്തില്‍ വിലവര്‍ധനയെ ഉള്‍ക്കൊള്ളാനുള്ള കഴിവ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതു തരത്തിലുള്ള വിലവര്‍ധനയും കുറച്ചുപേരെ വേദനിപ്പിക്കും. പക്ഷേ, നാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്യങ്ങളെ കാണണം -സൗദി അറേബ്യ സന്ദര്‍ശനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങവേ പ്രത്യേക വിമാനത്തില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ജനപ്രിയ സാമ്പത്തിക നയങ്ങള്‍ ദീര്‍ഘകാലം തുടര്‍ന്നാല്‍ അത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് രാജ്യത്തെ നിക്ഷേപ അന്തരീക്ഷം ഇല്ലാതാക്കുകയേ ഉള്ളൂ. ഇവയൊന്നും നമ്മെ പണപ്പെരുപ്പത്തില്‍നിന്ന് രക്ഷിക്കുകയുമില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണക്കാരെ വിലവര്‍ധന ശരിക്കും ബാധിക്കില്ലേ ? നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ദയവായി രേഖപ്പെടുത്തു......................
