"കേരളത്തിലെ ഒരു സ്ഥലത്തെക്കുറിച്ച് അറിയണമെങ്കില്‍" എന്ന പോസ്റ്റ്‌ കാണൂ

പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി. പണപ്പെരുപ്പം രൂക്ശമാക്കാത്ത തരത്തില്‍ വിലവര്‍ധനയെ ഉള്‍ക്കൊള്ളാനുള്ള കഴിവ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതു തരത്തിലുള്ള വിലവര്‍ധനയും കുറച്ചുപേരെ വേദനിപ്പിക്കും. പക്ഷേ, നാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്യങ്ങളെ കാണണം -സൗദി അറേബ്യ സന്ദര്‍ശനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങവേ പ്രത്യേക വിമാനത്തില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജനപ്രിയ സാമ്പത്തിക നയങ്ങള്‍ ദീര്‍ഘകാലം തുടര്‍ന്നാല്‍ അത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് രാജ്യത്തെ നിക്ഷേപ അന്തരീക്ഷം ഇല്ലാതാക്കുകയേ ഉള്ളൂ. ഇവയൊന്നും നമ്മെ പണപ്പെരുപ്പത്തില്‍നിന്ന് രക്ഷിക്കുകയുമില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണക്കാരെ വിലവര്‍ധന ശരിക്കും ബാധിക്കില്ലേ ? നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ദയവായി രേഖപ്പെടുത്തു......................

0 Post Comments to പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ല -പ്രധാനമന്ത്രി

Post a Comment