"കേരളത്തിലെ ഒരു സ്ഥലത്തെക്കുറിച്ച് അറിയണമെങ്കില്‍" എന്ന പോസ്റ്റ്‌ കാണൂ
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച നടപടി പരാജയമാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയായകെ.ജി.എം.സി.ടി. ആരോപിച്ചു. പാവപ്പെട്ട രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ തീരുമാനം സ്വകാര്യ ആസ്പത്രികള്‍ക്ക് മാത്രമാണ് ഗുണം ചെയ്തത്. സ്വകാര്യ പ്രാക്ടീസ് പുന:സ്ഥാപിക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്നയോഗത്തിനുശേഷം ഭാരവാഹികള്‍ പറഞ്ഞു.

രോഗികള്‍ മനസറിഞ്ഞ് പണം നല്‍കിയാല്‍ വാങ്ങും. കെ.ജി.എം.സി.ടി. പ്രസിഡന്റ് വര്‍ഗ്ഗീസ്.പി.തോമസിന്എതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. വീട്ടിലെത്തുന്ന രോഗികളെചികിത്സിക്കാന്‍ പലപ്പോഴും നിര്‍ബന്ധിതരാകുന്നു. ജനപ്രതിനിധികളുടെയും മറ്റും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്. ഇത്തരം സാഹചര്യങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് നിയമ പരിരക്ഷ നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

1 Post Comments to സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കണം

  1. says:

    തുലിക പാവപെട്ട രോഗികളുടെ കയ്യില്‍ നിന്നും ആവശ്യത്തിനും അനാവശ്യത്തിനും വിവിധ പരിശോധനകള്‍ക്കും മരുന്ന് കമ്പനികള്‍ക്ക് വേണ്ടി മരുന്ന് കുറിച്ച് കൊടുക്കുന്നതാണോ ആതുര സേവനം

Post a Comment