"കേരളത്തിലെ ഒരു സ്ഥലത്തെക്കുറിച്ച് അറിയണമെങ്കില്‍" എന്ന പോസ്റ്റ്‌ കാണൂ

ലണ്ടന്‍/സോള്‍:ഓണ്‍ലൈന്‍ കളിയിലെ കുട്ടിയെ 'വളര്‍ത്താനുള്ള' തത്രപ്പാടിനിടെ ദമ്പതിമാര്‍ സ്വന്തം കുഞ്ഞിനെ പാടെ മറന്നു. കൊടുംപട്ടിണിയിലായ കുഞ്ഞ് ദാരുണമായി മരിച്ചു. സംഭവത്തെത്തുടര്‍ന്ന് ദമ്പതിമാര്‍ അറസ്റ്റിലായി. ദക്ഷിണ കൊറിയന്‍ ദമ്പതിമാരായ കിംയൂ-ചുല്‍ (41), ചോയി മി-സുന്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരുടെ മൂന്നു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് പട്ടിണി കിടന്ന് മരിച്ചത്.

ഓണ്‍ലൈന്‍ അടിമകളായ ദമ്പതിമാര്‍ ദിവസം 12 മണിക്കൂറോളം ഇന്റര്‍നെറ്റ് കഫേകളിലാണ് ചെലവഴിച്ചിരുന്നത്. സ്വന്തം കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കിയായിരുന്നു കറക്കം മുഴുവനും. പ്രിയുസ് ഓണ്‍ലൈന്‍ എന്ന കളിയിലെ അനിമ എന്ന കുട്ടിയെ വളര്‍ത്തുന്ന തിരക്കിലായിരുന്നു ദമ്പതിമാര്‍. കളികഴിഞ്ഞെത്തിയാല്‍ സ്വന്തം കുഞ്ഞിന് പഴകിയ പാല്‍പ്പൊടിയോ മറ്റോ കലക്കിക്കൊടുക്കുകയായിരുന്നു പതിവെന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ മിക്കപ്പോഴും തല്ലാറുണ്ടായിരുന്നു. പോഷകാഹാരക്കുറവും നിര്‍ജലീകരണവുമാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണം.

ജോലി പോയ തങ്ങള്‍ക്ക് സാധാരണ ജീവിതം നയിക്കുന്നതിലുള്ള താത്പര്യം നഷ്ടപ്പെട്ടതിനാലാണ് ഇന്റര്‍നെറ്റ് കഫേകളില്‍ സമയം കളയുന്നതെന്ന് ഇവര്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.


3 Post Comments to ദമ്പതിമാരുടെ ഇന്റര്‍നെറ്റ് ഭ്രാന്തിനിടെ വിശന്നുമരിച്ചു ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കു........

  1. says:

    മഴവില്ല് ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത.സാങ്കല്‍പ്പിക കുട്ടിയെ വളര്‍ത്താന്‍ സ്വന്തം കുഞ്ഞിനെ കൊന്ന ഇവരെ ചാട്ടക്ക് അടിച്ചു കൊല്ലണം. ഇന്റര്‍നെറ്റ്‌ ഭ്രാന്തന്മാര്‍ സൂക്ഷിക്കുക. നമ്മുടെ ഇടയിലും ഇങ്ങനെ ഉള്ള ആളുകള്‍ ഉണ്ടാവാം. ഒന്നിനും അടിമപ്പെടാതെ ജീവിക്കുക.

  1. says:

    DILEEP can't even think of such a situation!!!!!!!

  1. says:

    Unknown കഷ്ടം തോന്നുന്നു അമ്മ എന്നാ സ്ഥാനത്തിന്റെ അര്‍ഥം പോലും അറിയാത്ത ഒരു സ്ത്രീ ഇവരെ ഒക്കെ എന്ത് ചെയ്യാനാ സ്വന്തം രക്തത്തില്‍ ജനിച്ച കുഞ്ഞിനെ വര്തത്തെ മായാ ലോകത്തെ കുട്ടിയെ വളര്‍ത്തുന്നു ഇവരെ ഒക്കെ arrest cheyyuka മാത്രം അല്ല ആ കുഞ്ഞിനു സംഭവിച്ചപോലെ പട്ടിണിക്കിട്ട് കൊലനം അപ്പോള്‍ മറ്റുള്ളവര്‍ക്കും അത് ഒരു പാടമായി മാറും

Post a Comment